ലോകകപ്പ് വേദിയായ ലൂസൈയില്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 15 ഡിസം‌ബര്‍ 2022 (12:38 IST)
ലോകകപ്പ് വേദിയായ ലൂസൈയില്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. ഡിസംബര്‍ പത്താം തീയതി ആയിരുന്നു അപകടം നടന്നത്. കെനിയക്കാരനായ ജോണ്‍ ജുവാ കിബുയി ആണ് മരിച്ചത്. 24 വയസ്സ് ആയിരുന്നു. സ്റ്റേഡിയത്തിന്റെ മുകള്‍ നിലയില്‍ നിന്നും താഴെ വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു.
 
ഉടന്‍ അടിയന്തര ചികിത്സ ലഭ്യമാക്കുകയായിരുന്നു. അതേസമയം അപകട സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണം പ്രഖ്യാപിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ആനുകൂല്യങ്ങള്‍ കുടുംബത്തിന് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍