ക്രൊയേഷ്യക്കെതിരായ ജയത്തോടെ മെസി സ്വന്തം പേരിലാക്കിയത് നിരവധി റെക്കോഡുകള്‍. അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായിരിക്കുകയാണ് മെസി. 11ഗോളുകള്‍ നേടിയ ബാറ്റിസ്റ്റിയൂട്ടയുടെ റെക്കോഡാണ് മെസി മറികടന്നത്. ലോകകപ്പില്‍ ഏറ്റവുകൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡും മെസി നേടി.