എരിവുള്ള ഭക്ഷണം കഴിച്ച് ചുമച്ച യുവതിയുടെ വാരിയെല്ലുകള്‍ പൊട്ടി. ചൈനയിലെ ഷാങ്ഹായിലുള്ള ഹുവാങ് എന്ന സ്ത്രീക്കാണ് ഇത്തരമൊരു തിക്താനുഭവം ഉണ്ടായത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹുവാങ്ങ് ശക്തമായി ചുമക്കുകയായിരുന്നു. പെട്ടെന്ന് ഉള്ളില്‍ നിന്ന് എന്തോ പൊട്ടുന്ന ശബ്ദം കേട്ടെങ്കിലും കാര്യമാക്കിയിരുന്നില്ല.