ഓഫീസില്‍ വെറുതെയിരുന്ന് മടുത്തതിനെ തുടര്‍ന്ന് തനിക്ക് പണി തരാത്ത ബോസിനെതിരെ കേസ് കൊടുത്ത് യുവാവ്. അയര്‍ലാന്‍ഡിലെ ഡബ്ലിനിലുള്ള റെയില്‍വേ ജോലിക്കാരനാണ് പരാതിക്കാരന്‍. സ്വന്തം ബോസിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഓഫീസില്‍ തനിക്ക് ഒരു ജോലിയും നല്‍കുന്നില്ലെന്നും ജോലിക്ക് വരുന്ന മിക്കസമയവും വെറുതെ ഇരിക്കേണ്ട അവസ്ഥയാണെന്നും യുവാവ് പരാതിയില്‍ പറയുന്നു. 9 വര്‍ഷമായി ഇത് തുടരുന്നതിനാലാണ് താന്‍ നിയമപരമായി ഇതിനെ നേരിടാന്‍ തീരുമാനിച്ചതെന്ന് യുവാവ് വ്യക്തമാക്കി.
ഡെമോര്‍ട്ട് അലാസ്റ്റിയര്‍ മില്‍സ് എന്നാണ് യുവാവിന്റെ പേര്. ഓഫീസില്‍ നടക്കുന്ന ചില തിരിമറികള്‍ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയതോടെയാണ് തന്നെ പ്രധാന ജോലികളില്‍ നിന്നും ഒഴിവാക്കിയതെന്ന് യുവാവ് പറയുന്നു. ഇപ്പോള്‍ ഡ്യൂട്ടിക്ക് വന്ന് പത്രം വായനയാണ് ജോലി. രണ്ടു പത്രമാണ് വാങ്ങുന്നത്. ഒന്ന് ടൈംസ് മറ്റൊന്ന് ദി ഇന്‍ഡിപെന്‍ഡന്‍സ് പിന്നെ ഒരു സാന്‍വിച്ചും ഉണ്ടാവും. കൂടാതെ ഒരു പണിയെടുത്തില്ലെങ്കിലും തനിക്ക് പ്രതിവര്‍ഷം ഒരു ലക്ഷത്തിഇരുപത്താറായിരം ഡോളര്‍ ശമ്പളം ലഭിക്കുന്നുണ്ടെന്നും പരാതിക്കാരന്‍ പറഞ്ഞു.