വിവാഹേതര ലൈംഗികബന്ധം ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റം; ടൂറിസ്റ്റുകള്‍ക്കും നിയമം ബാധകമാക്കാന്‍ ഇന്തോനേഷ്യ

സിആര്‍ രവിചന്ദ്രന്‍

ശനി, 3 ഡിസം‌ബര്‍ 2022 (13:37 IST)
യാഥാസ്ഥിതിക ഇസ്ലാം സംഘടനകളുടെ സമ്മര്‍ദത്താല്‍ ശരിയത്ത് നിയമങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കി നിയമം പാസാക്കാന്‍ ഒരുങ്ങുകയാണ് ഇന്തോനേഷ്യ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിവാഹേതര ലൈംഗിക ബന്ധം ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്ന പുതിയ നിയമം. 
 
നിയമപ്രകാരം വിവാഹം കഴിക്കാതെ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് താമസിക്കുന്നതും നിയമം നിരോധിക്കും. ഭര്‍ത്താവോ ഭാര്യയോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും വ്യഭിചാരത്തിന് പരമാവധി ഒരു വര്‍ഷം തടവോ പിഴയോ ലഭിക്കും. ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കും രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബിസിനസ്സ് യാത്രക്കാര്‍ക്കും ഈ നിയമം ബാധകമായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍