റഷ്യന്‍ എണ്ണയ്ക്ക് വില നിശ്ചയിച്ച് യൂറോപ്യന്‍ യൂണിയനും ജി7 രാജ്യങ്ങളും; തങ്ങളെ ബാധിക്കില്ലെന്ന് റഷ്യ

സിആര്‍ രവിചന്ദ്രന്‍

ശനി, 3 ഡിസം‌ബര്‍ 2022 (15:33 IST)
റഷ്യന്‍ എണ്ണയ്ക്ക് വില നിശ്ചയിച്ച് യൂറോപ്യന്‍ യൂണിയനും ജി7 രാജ്യങ്ങളും. ബരലിന് 60 ഡോളര്‍ എന്ന നിലയിലാണ് യൂറോപ്പ്യന്‍ യൂണിയന്‍ വില നിശ്ചയിച്ചിട്ടുള്ളത്. തിങ്കളാഴ്ച മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ ഒടുവിലാണ് റഷ്യന്‍ എണ്ണ വില തീരുമാനമാകുന്നത്. അതേസമയം പോളണ്ട്, ലിത്വാവാനിയ, എസ്‌ടോണിയ തുടങ്ങിയ രാജ്യങ്ങള്‍ വിലപരിധി നിശ്ചയിച്ചതിനെ എതിര്‍ത്തു. യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിക്കുന്ന വിലയ്ക്ക് താഴെയാണ് റഷ്യ എണ്ണ വില്‍ക്കുന്നത് എന്ന് ഈ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.
 
കഴിഞ്ഞാഴ്ച 55 ഡോളറിലാണ് റഷ്യ വിവിധ രാജ്യങ്ങള്‍ക്ക് എണ്ണ വിറ്റത്. എന്നാല്‍ വില പരിധി നിശ്ചയിച്ച തീരുമാനം തങ്ങളെ ബാധിക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍