വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കിയുള്ള പുതുക്കിയ ക്രിമിനല്‍ കോഡ് ഇന്ന് ഇന്തോനേഷ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ കരടുരേഖ അംഗീകരിച്ചതിനു പിന്നാലെയാണ് പാര്‍ലമെന്റില്‍ നിയമത്തെ അവതരിപ്പിക്കുന്നത്. പ്രസിഡണ്ടിനെ അപമാനിക്കല്‍, ദേശീയ കാഴ്ചപ്പാടിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ തുടങ്ങിയവ ക്രിമിനല്‍ കുറ്റമാക്കിയാണ് ഭേദഗതി. വിവാഹേതര ലൈംഗികബന്ധത്തിന് ഒരു വര്‍ഷം വരെയാണ് തടവ്.