തലയോലപ്പറമ്പില്‍ ഫോട്ടോയെടുക്കാന്‍ എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്റ്റുഡിയോ ഉടമ അറസ്റ്റിലായി. 59 കാരനായ ജോര്‍ജ് ആണ് അറസ്റ്റില്‍ ആയത്. ഇയാള്‍ തലയോലപ്പറമ്പ് ടൗണില്‍ സ്റ്റുഡിയോ നടത്തുകയാണ്. ചൊവ്വാഴ്ചയായിരുന്നു സംഭവം. തിരിച്ചറിയല്‍ കാര്‍ഡിനായി ഫോട്ടോ എടുക്കാന്‍ എത്തിയ യുവതിയെ പ്രതി കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.