കോഴിക്കോട് മഴ മുന്നറിയിപ്പ്; മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 13 ഡിസം‌ബര്‍ 2022 (18:15 IST)
ഡിസംബര്‍ 13 ന് ശക്തമായ മഴ ഉണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കനത്ത മഴയോടൊപ്പം മൂടല്‍ മഞ്ഞും അനുഭവപ്പെടുന്ന മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്ര അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
 
ജില്ലയിലുടനീളം പ്രത്യേകിച്ചും ജില്ലയിലെ മലയോരമേഖലകളില്‍ ശക്തമായ മഴ പെയ്യുന്നതു കാരണം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നതിനും, മലയോര പാതകളില്‍ അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. അതിനാല്‍ തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍