കോഴിക്കോട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ്സും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (11:38 IST)
കോഴിക്കോട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ്സും പിക്കപ്പ്‌വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വടകര അഴിയൂരില്‍ ദേശീയപാതയിലാണ് അപകടം നടന്നത്. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കൊച്ചിയിലും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടപ്പെട്ടിരുന്നു. അപകടത്തില്‍ കാല്‍നടക്കാരനായ കീഴില്ലം സ്വദേശി സണ്ണി മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍