കോഴിക്കോട് മുക്കത്ത് മഞ്ഞനിറത്തില്‍ മഴയെന്ന് നാട്ടുകാര്‍!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (08:26 IST)
കോഴിക്കോട് മുക്കത്ത് മഞ്ഞനിറത്തില്‍ മഴയെന്ന് നാട്ടുകാര്‍. പൂള പൊയിലിലെ നാല് വീടുകളിലാണ് മഞ്ഞനിറത്തില്‍ മഴത്തുള്ളികള്‍ വീണതായി കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം പെയ്ത മഴയിലാണ് മഞ്ഞ നിറം കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. 
 
അതേസമയം ഇത് അന്തീക്ഷത്തിലെ രാസ പദാര്‍ത്ഥ സാന്നിദ്ധ്യമാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശാസ്ത്രീയ വിശകലനത്തിനു ശേഷമേ യഥാര്‍ത്ഥ കാരണം അറിയാന്‍ സാധിക്കു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍