ഖേദം പ്രകടിപ്പിച്ച മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി ശിവന്‍കുട്ടി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 15 ഡിസം‌ബര്‍ 2022 (15:40 IST)
ഖേദം പ്രകടിപ്പിച്ച മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഈ മാതൃകയെ അഭിനന്ദിക്കുന്നതായും മനുഷ്യനേ തെറ്റുപറ്റുകയുള്ളുവെന്നും മനുഷ്യനേ തെറ്റ് തിരുത്താന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബോഡിഷേമിങ് സംസ്‌കാരത്തെ നമ്മള്‍ തുടച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജൂഡ് ആന്റണിയുടെ തലയില്‍ മുടികുറവാണെങ്കിലും തലയ്ക്കകത്ത് ബുദ്ധിയുണ്ടെന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍