പെട്രോളില്‍ എഥനോള്‍ കലര്‍ത്തി ഇന്ത്യ നേടിയത് 50000 കോടി രൂപ; നേട്ടം ഉണ്ടായത് കര്‍ഷകര്‍ക്കെന്ന് പ്രധാനമന്ത്രി മോദി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 ഓഗസ്റ്റ് 2022 (11:49 IST)
പെട്രോളില്‍ എഥനോള്‍ കലര്‍ത്തി ഇന്ത്യ നേടിയത് 50000 കോടി രൂപ. നേട്ടം ഉണ്ടായത് കര്‍ഷകര്‍ക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാനിപ്പത്തില്‍ കഴിഞ്ഞദിവസം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സെക്കന്‍ഡ് ജനറേഷന്‍ എഥനോള്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യുവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്. 7 -8 വര്‍ഷത്തിനിടയിലാണ് ഇത്രയധികം തുക ഇന്ത്യയിലേക്ക് എത്തിയതെന്ന് മോദി പറയുന്നു. ഈ തുക കര്‍ഷകര്‍ക്കാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 
 
ഫാമുകളില്‍ വൈക്കോല്‍ കത്തിക്കുന്ന പ്രശ്‌നത്തിന് 900 കോടി രൂപയുടെ എഥനോള്‍ പ്ലാന്റ് പരിഹാരമാകുമെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ദേഹം പറഞ്ഞു. ഇതോടെ വൈക്കോലുകള്‍ കത്തിക്കാതെ തന്നെ കര്‍ഷകര്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ സാധിക്കും. എട്ടുവര്‍ഷത്തിനുള്ളില്‍ എഥനോള്‍ ഉത്പാദനം 40 കോടി ലിറ്ററില്‍ നിന്ന് 400 കോടി ലിറ്ററായി ഉയര്‍ന്നതായും നരേന്ദ്രമോദി പറഞ്ഞു. പ്ലാന്റില്‍ ഇന്ധനം ഉല്പാദിപ്പിക്കാനായി ജൈവ അവശിഷ്ടങ്ങളാണ് അസംസ്‌കൃത പദാര്‍ത്ഥമായി ഉപയോഗിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article