നിലവിലെ ചീഫ് ജസ്റ്റിസായ എൻ വി രമണയാണ് ജസ്റ്റിസ് യു യു ലളിതിൻ്റെ പേര് നിർദേശിച്ചത്. അഭിഭാഷകവ്ത്തിയിൽ നിന്നും നേരിട്ട് ന്യായാധിപനായി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. 1971ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ എസ് എം സിക്രിയാണ് ഇത്തരത്തിൽ ചീഫ് ജസ്റ്റിസായ ആദ്യത്തെയാൾ. 2014 ഓഗസ്റ്റ് 3നാണ് യുയു ലളിതിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്. അതിന് മുൻപ് സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകനായിരുന്നു.