ആഭ്യന്തര വിമാനനിരക്ക് ഇനി വിമാനകമ്പനികൾക്ക് തീരുമാനിക്കാം, പരിധി എടുത്തുകളഞ്ഞു

ബുധന്‍, 10 ഓഗസ്റ്റ് 2022 (20:02 IST)
ആഭ്യന്തര വിമാനനിരക്കിന് ഏർപ്പെടുത്തിയിരുന്ന പരിധി എടുത്തുകളഞ്ഞ് സർക്കാർ. ഓഗസ്റ്റ് 31 മുതൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളുടെ നിരക്ക് വിമാനക്കമ്പനികൾക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കികൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
 
വിമാനനിരക്ക് പരിധി സംബന്ധിച്ച് വിമാനക്കമ്പനികളുമായി സർക്കാർ ചർച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. കൊവിഡ് പ്രതിസന്ധികളിൽ പെട്ട കമ്പനികൾക്ക് നിരക്ക് പരിധി വെല്ലുവിളിയാണെന്ന് വിമാനക്കമ്പനികൾ സർക്കാരിനെ നേരത്തെ അറിയിച്ചിരുന്നു. വിമാന ഇന്ധനത്തിൻ്റെ പ്രതിദിന ആവശ്യകതയും വിലയും സൂക്ഷ്മമായി വിശകലനം ചെയ്തതിന് ശേഷമാണ് വിമാന ടിക്കറ്റ് നിരക്ക് പരിധി ഒഴിവാക്കാനുള്ള തീരുമാനമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍