New Labour Code: പുതിയ തൊഴിൽ നിയമ ഭേദഗതി വരുന്നു, ഇന്ത്യയിലും 3 ദിവസം അവധി?

ചൊവ്വ, 9 ഓഗസ്റ്റ് 2022 (18:55 IST)
2019ൽ പാർലമെൻ്റ് പാസാക്കിയ ലേബർ കോഡ് നിയമങ്ങൾ ഉടൻ തന്നെ നിലവിൽ വരുമെന്ന് റിപ്പോർട്ട്. ഇതോടെ തൊഴിലാളികൾക്ക് കൈയ്യിൽ കിട്ടുന്ന ശമ്പളം,ജോലി സമയം എന്നിവയിൽ മാറ്റങ്ങൾ വരും. ജൂലൈ 1 മുതൽ പുതിയ ലേബർ കോഡ് നടപ്പിലാക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും പല സംസ്ഥാനങ്ങളും പുതിയ ലേബർ കോഡ് അംഗീകരിച്ചിരുന്നില്ല.
 
സാമൂഹിക സുരക്ഷ, ലേബർ റിലേഷൻസ്, തൊഴിൽ സുരക്ഷ, ആരോഗ്യവും തൊഴിൽ സാഹചര്യവും എന്നിങ്ങനെ നാല് കോഡുകളാണ് പുതിയ ലേബർ കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ തൊഴിൽ നിയമം വരുന്നതോടെ തൊഴിൽ ദാതാവിന് തൊഴിൽ സമയം നിശ്ചയിക്കാം. 9-12 മണിക്കൂർ സമയം വരെ ജോലി നീട്ടാം എന്നാൽ എത്ര മണിക്കൂർ ജോലി നീട്ടുന്നുവോ അതിനനുസരിച് അവധിയുടെ എണ്ണവും കൂട്ടേണ്ടതായി വരും. അതായത് രണ്ട് ദിവസം അവധി എന്നതിന് പകരം അവധി ദിനങ്ങൾ മൂന്നായി ഉയരും.
 
പുതിയ തൊഴിൽനിയമ പ്രകാരം ഗ്രോസ് സാലറിയുടെ 50 ശതമാനം ബേസിക് സാലറി ആയിരിക്കും. ഇതോടെ പിഎഫിലേക്കുള്ള സംഭാവന ഉയരുകയും കൈയ്യിൽ ലഭിക്കുന്ന ശമ്പളം കുറയുകയും ചെയ്യും. ജീവനക്കാരൻ അവസാനമായി ജോലി ചെയ്ത ദിവസം കഴിഞ്ഞ 2 ദിവസത്തിനകം മുഴുവൻ ശമ്പളവും നൽകണമെന്നും പുതിയ നിയമത്തിൽ പറയുന്നു. നിലവിൽ ൽ 45-60 ദിവസം വരെയാണ് മുഴുവൻ പണവും നൽകാൻ സ്ഥാപനങ്ങൾ എടുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍