സിനിമ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കെതിരെ നിലപാട് കടിപ്പിച്ച് പ്രധാനമന്ത്രി; അനാവശ്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 ജനുവരി 2023 (08:59 IST)
സിനിമ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കെതിരെ നിലപാട് കടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാവശ്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. രാജ്യഭരണത്തിനും പാര്‍ട്ടിപ്രവര്‍ത്തനത്തിനും നമ്മള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ മാധ്യമങ്ങളിലും വാര്‍ത്തകളിലും നിറയുന്നത് സിനിമയ്‌ക്കെതിരായ ചിലരുടെ പരാമര്‍ശങ്ങള്‍ ആണെന്നും ഇത് ശരിയല്ലെന്നും നരേന്ദ്രമോദി പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. 
 
രാജ്യത്തിന്റെ ഏറ്റവും മികച്ച ദിനങ്ങളാണ് വരാനിരിക്കുന്നതെന്നും പൂര്‍ണമായി പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. എല്ലാരുടെയും രാജ്യമാണ് ഇതെന്ന സന്ദേശം നല്‍കാന്‍ സാധിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article