അബദ്ധത്തിൽ ബിജെപിക്ക് വോട്ട് ചെയ്തു; സ്വന്തം കൈവിരൽ യുവാവ് മുറിച്ചു

Webdunia
വെള്ളി, 19 ഏപ്രില്‍ 2019 (09:40 IST)
അബദ്ധത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തുപോയ യുവാവ് വോട്ട് ചെയ്ത വിരല്‍ മുറിച്ചു കളഞ്ഞതായി റിപ്പോര്‍ട്ട്. ബിഎസ്പി അനുഭാവിയായ യുവാവാണ് തനിക്ക് പറ്റിയ അബദ്ധത്തിന് സ്വയം ശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.
 
രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാഴാഴ്ച്ചയായിരുന്നു ബുലന്ദ്ഷഹര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടന്നത്. ഇവിടെ ബിജെപിയുടെ സിറ്റിംഗ് എംപിയായ ഭോല സിംഗും എസ്പി-ബിസ്പി-ആര്‍എല്‍ഡി സഖ്യത്തിന്റെ യോഗേഷ വര്‍മയും തമ്മിലായിരുന്നു പ്രധാന മത്സരം. യോഗേഷിന് വോട്ട് ചെയ്യാനാണ് ബിഎസ്പി അനുഭാവിയായ പവന്‍ കുമാര്‍ എന്ന ഇരുപത്തിയഞ്ചുകാരന്‍ സഹോദരനപ്പം പോളിംഗ് ബൂത്തില്‍ എത്തിയതെങ്കിലും വോട്ട് ചെയ്തത് ബിജെപി സ്ഥാനാര്‍ത്ഥിക്കും. ശാന്തിപുര്‍ പൊലീസ് സ്റ്റേഷനു പരിധിയില്‍ വരുന്ന അബ്ദുള്ളപൂര്‍ ഹല്‍സപൂര്‍ ഗ്രാമത്തിലെ ദളിത് വോട്ടറാണ് പവന്‍ കുമാര്‍.
 
തനിക്ക് പറ്റിയ അബദ്ധത്തില്‍ ആകെ അസ്വസ്ഥനായിരുന്ന പവന്‍ കുമാര്‍ വീട്ടിലെത്തിയതിനു ശേഷമായിരുന്നു വിരല്‍ മുറിച്ചത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. വിരല്‍ മുറിക്കുന്നതിന്റെ വീഡിയോ പവന്‍ കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് പുറംലോകം വിവരം അറിഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article