പരിഭാഷയിലെ അപാകത: 'സാർ ഈ പണിക്ക് എന്തിനാണ് പോയത്' എന്ന് ചോദിക്കുന്നവരോട് പി ജെ കുര്യന് പറയാനുള്ളത്

Webdunia
വെള്ളി, 19 ഏപ്രില്‍ 2019 (08:51 IST)
രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യൻ. ഫേസ്ബുക്കിലാണ് അദ്ദേഹം തനിക്കു പറയാനുള്ളത് കുറിച്ചത്. പ്രസംഗകൻ പറയുന്നത് പരിഭാഷകന് കേൾക്കാൻ കഴിയില്ലെങ്കിൽ എന്തു ചെയ്യാനാകുമെന്ന് കുര്യൻ ചോദിക്കുന്നു. സാര്‍ ഈ പണിയ്ക്ക് പോയത് എന്തിനാണ് എന്ന് ചില സുഹൃത്തുക്കൾ ചോദിക്കുന്നുണ്ട്. സ്ഥാനാർത്ഥി ആന്‍റോ ആന്‍റണിയും ഡിസിസി അധ്യക്ഷനും നിർബന്ധിച്ചതുകൊണ്ടാണ് താൻ രാഹുൽജിയുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ തയ്യാറായതെന്നും പി.ജെ കുര്യൻ പറയുന്നു.
 
പി ജെ കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
 
രാഹുല്‍ജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ ചില പാകപ്പിഴമൂലം സോഷ്യല്‍ മീഡിയയില്‍ പലരും എന്നെ അധിക്ഷേപിക്കുണ്ട്. അവരോടൊന്നും പരാതിയില്ല.
 
പ്രസംഗകന്‍ പറയുന്നത് പരിഭാഷകന് കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തു ചെയ്യും ? ഞാന്‍ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്. പത്തനംതിട്ടയില്‍ തന്നെ രാഹുല്‍ജിയുടെയും സോണിയാജിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് ശ്രീ.മന്‍മോഹന്‍സിങ്ങിന്റെ പ്രസംഗവും ഞാന്‍ മുന്‍പ് അപാകതകള്‍ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
 
'സാര്‍ ഈ പണിയ്ക്ക് പോയത് എന്തിനാണ് എന്ന് ' ചില സുഹൃത്തുക്കള്‍ ചോദിക്കുന്നു. സ്ഥാനാര്‍ത്ഥി ശ്രീ .ആന്റോ ആന്റണി നിബന്ധിച്ചതുകൊണ്ടാണ് ഞാന്‍ പരിഭാഷയ്ക്ക് സമ്മതിച്ചത്. എ ഐ സി സി ഒബ്‌സര്‍വേര്‍റും ഡി സി സി പ്രസിഡന്റും ഇതേ നിലപാട് എടുത്തു. ഞാന്‍ തന്നെ പരിഭാഷപ്പെടുത്തണമെന്ന് സ്ഥാനാര്‍ഥി നിര്‍ബന്ധിച്ചപ്പോള്‍ അത് അംഗീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article