പ്രചാരണത്തിനായി രാഹുൽ ഇന്ന് കേരളത്തിൽ; കെ എം മാണിയുടെ വീട് നാളെ സന്ദർശിക്കും
തിങ്കള്‍, 15 ഏപ്രില്‍ 2019 (09:23 IST)
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. രാത്രിയോടെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം കോവളത്തായിരിക്കും താമസം. ചൊവ്വാഴ്ച രാവിലെ കൊല്ലത്തെത്തും. രാവിലെ 10ന് പത്തനാപുരത്തും. 11.30ന് പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിക്കും.
പത്തനംതിട്ടയിൽ നിന്ന് ഹെലികോപ്റ്ററിൽ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലെത്തും. തുടർന്ന് അന്തരിച്ച മുൻ മന്ത്രിയും കേരളാ കോൺഗ്രസ് എം ചെയർമാനുമായ കെ എം മാണിയുടെ വീട്ടിലെത്തും.
വൈകുന്നേരം നാലിന് ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കും. രാത്രി കണ്ണൂരിലേക്ക് പോകും. ബുധനാഴ്ച വൈകുന്നേരം വരെ രാഹുൽ ഗാന്ധിക്ക് കേരളത്തിൽ തെരഞ്ഞെടുപ്പ് പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്.