ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയിൽ‍, അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍

തിങ്കള്‍, 15 ഏപ്രില്‍ 2019 (07:16 IST)
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ സോളങ്കി ബിജെപിയില്‍ ചേര്‍ന്നത് കഴിഞ്ഞ മാസമാണ്. ഇപ്പോള്‍ മൂത്ത സഹോദരി നയ്‌നാബ ജഡേജ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നു. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി പാലിക്കുന്നില്ല എന്ന് പറഞ്ഞാണ് പിതാവ് അനിരുദ്ധ് സിൻഹയും സഹോദരി നയ്‌നാബ ജഡേജയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ജാനഗറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിന്റെ സാനിധ്യത്തിലാണ് ഇരുവരും കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചത്. 
 
മാര്‍ച്ച് മൂന്നിനാണ് റിവാബ സോളങ്കി ബിജെപിയില്‍ ചേര്‍ന്നത്. ഹിന്ദുത്വ സംഘടനയായ കര്‍ണിസേനയുടെ വനിതാ ചീഫ് ആയി റിവാബയെ നിയമിച്ചിരുന്നു. ക്ഷത്രിയ സമുദായത്തിന്റെ തീവ്രവാദ സംഘടനയായ കര്‍ണി സേനയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിന്റെ റിലീസ് തടഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പിന്നീട് സിനിമയ്‌ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് കര്‍ണി സേന പിന്മാറിയിരുന്നു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിത്വത്തിലും നയങ്ങളിലും ആകൃഷ്ടയായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നത് എന്ന് റിവാബ സോളങ്കി പറയുന്നു. അദ്ദേഹം രാജ്യത്തെ നയിച്ച രീതി മാതൃകാപരമാണ്. മോദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നുവെന്നും റിബാബ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍