പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കേന്ദ്രഫണ്ട് നല്‍കാത്തതിനെത്തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിക്കെതിരെ മമത ആഞ്ഞടിച്ചത്.
അര്‍ഹിക്കുന്ന കേന്ദ്ര വിഹിതം നല്‍കാതെ അദ്ദേഹം എന്തു ചെയ്യുകയാണ്. ആ പണം ഉപയോഗിച്ച് പുതിയ കോട്ടുകള്‍ വാങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മമത പറഞ്ഞു.
കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലാണ്. തൊഴിലുറപ്പ് പദ്ധതി പ്രകാരം 1700 കോടി രൂപ ബംഗാളിനു നല്‍കാനുണ്ടെന്നും മമത വ്യക്തമാക്കി.
ബംഗാളിലെ ബിജെപി നേതാക്കള്‍ പശു സെന്‍സസ് എടുക്കുന്ന തിരക്കിലാണ്. അവര്‍ക്ക് മനുഷ്യരോട് സ്‌നേമില്ല. സംസ്ഥാനത്തെ 40 ശതമാനം ആളുകള്‍ക്കും ആധാര്‍ കാര്‍ഡില്ല. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ ബംഗാള്‍ പ്രതിസന്ധിയിലാണെന്നും മമത വ്യക്തമാക്കി.