സ്വാശ്രയ മെഡിക്കൽ പ്രവേശനം: സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

Webdunia
വെള്ളി, 26 ഓഗസ്റ്റ് 2016 (17:53 IST)
സ്വാശ്രയ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകൾ ഏറ്റെടുത്ത സർക്കാർ ഉത്തരവിന് ഉപാധികളോടെ ഹൈക്കോടതിയുടെ സ്​റ്റേ. നീറ്റ്​ റാങ്ക്​ ലിസ്​റ്റിൽ നിന്ന്​ സർക്കാരിന്​ ​മെറിറ്റ്​ സീറ്റിൽ പ്രവേശനം നടത്താമെന്ന്​ കോടതി പറഞ്ഞു.

അപേക്ഷകരുടെ റാങ്ക് പ്രവേശനത്തിന് മാനദണ്ഡമാക്കണം. അപേക്ഷയുടെ വിവരങ്ങൾ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണം. പ്രോസ്പെക്ടസിന് പ്രവേശന മേൽനോട്ട സമിതിയുടെ അനുമതി വേണം. സർക്കാർ ഉത്തരവ് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

വിധി സ്വാഗതാർഹമാണ് സ്വകാര്യ മാനേജ്മെന്റ് അധികൃതർ പ്രതികരിച്ചു. മാനേജ്മെന്റ് സീറ്റിൽ മാനേജുമെന്റുകൾക്ക് പൂർണ അവകാശം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വാശ്രയ മെഡിക്കൽ കോളജുകളി​ലെ മാനേജ്​മെൻറ്​ സീറ്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ സീറ്റുകളും ​ഏറ്റെടുത്തുകൊണ്ട്​ സർക്കാർ ഉത്തരവിട്ടിരുന്നു. മുഴുവൻ സീറ്റുകളിലേക്കും നീറ്റ്​ റാങ്ക്​ ലിസ്​റ്റിൽ നിന്ന്​ പ്ര​വേശം നടത്തുമെന്നായിരുന്നു ഉത്തരവ്​. ഇതിനെതിരെ ന്യൂനപക്ഷ സ്വാശ്രയ മെഡിക്കൽ മാനേജ്​മെൻറുകൾ കോടതിയെ സമീപിക്കുകയായിരുന്നു.
Next Article