തൃക്കരിപ്പൂരിൽനിന്നു കാണാതായവരുടെ സംഘത്തെ രാജ്യത്തിനു പുറത്തേക്കു കടക്കാൻ സഹായിച്ച യുവതി പൊലീസ് പിടിയില്‍. ഡൽഹി സ്വദേശിനിയായ ജാസ്മി എന്ന യുവതിയെയാണ് കേരള പൊലീസ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
ജാസ്മി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽനിന്നാണ് പിടിയിലായത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ച തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദുമായി ജാസ്മിക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയി.
കാസർകോട് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.