സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില 1.93 രൂപ കൂട്ടി. ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലിന് അനുസൃതമായി കമ്പനികള്‍ മാസം തോറും നടത്തുന്ന അവലോകനത്തിലാണ് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
ഇതോടെ ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 421.16 രൂപയില്‍ നിന്ന് 423. 09രൂപയായി വർദ്ധിച്ചു. അതേ സമയം സബ്സിഡിയില്ലാത്ത സിലിണ്ടറിന് 50. 50രൂപ കുറച്ചു. ജൂലായ് 1 ന് സബ്സിഡിയുള്ള സിലിണ്ടറിന്റെ വില 1.98 രൂപ കൂട്ടിയിരുന്നു.