വ്യാഴാഴ്ച പുലർച്ചെ കശ്മീരിൽ സൈന്യത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരിൽ ഒരാൾ മലയാളി. പാലക്കാട് സ്വദേശി ശ്രീജിത്ത് ആണ് ഭീകരരുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കോട്ടായി കോട്ടചന്തയില്‍ കളത്തില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെയും ഉഷാകുമാരിയുടെയും മകനാണ് ശ്രീജിത്ത്.
വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് സൈനികവൃത്തങ്ങള്‍ വീട്ടുകാരെ അറിയിച്ചത്. ഇരുപത്തെട്ടുകാരനായ ശ്രീജിത്ത് എട്ടുവര്‍ഷമായി കരസേനയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കശ്മീരില്‍ റിക്രൂട്ട് ചെയ്തത്. മാര്‍ച്ച് 10ന് അവധിക്ക് ശ്രീജിത്ത് നാട്ടിലെത്താനിരിക്കുകയായിരുന്നു . നാളെ ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിക്കുമെന്നാണ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.