ഐറിഷ് വൽസമ്മയുടെ വല്യ വല്യ മരംകേറ്റങ്ങൾക്ക് കൂട്ട് കൊടുക്കാൻ ഹിതയെത്തി! ഒരു തരി പൊന്നില്ലാതെ അവരൊന്നിച്ചു!

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (08:16 IST)
മരങ്ങളാല് ചുറ്റപ്പെട്ടുപോയ മനസ്സിനെ പ്രണയിച്ചവൻ - അതാണ് ഐറിഷ് വൽസമ്മ. ഐറിഷിന് തന്റെ പെണ്ണ് ഹിതയോട് മാത്രമല്ല, പ്രകൃതിയോടും പ്രണയമാണ്. ഐറിഷിനെ പരിചയപ്പെട്ട ആരും ആ ചെറുപ്പക്കാരനെ മറക്കില്ല. നാടൊട്ടുക്കും ക്ഷണിച്ച വിവാഹമായിരുന്നു ഐറിഷിന്റെയും ഹിതയുടെയും. 
 
എന്നാൽ, ഒരു വ്യത്യാസമുണ്ട്. ഒരു തരി പൊന്നോ ആർഭാടമോ ഒന്നും ഇല്ലാതെ ആയിരിക്കും വിവാഹമെന്ന് ഐറിഷ് നേരത്തേ പറഞ്ഞിരുന്നു. ഒടുവിൽ പറഞ്ഞ വാക്ക് ഐറിഷ് പാലിച്ചു. ഒരു മരം നട്ടുകൊണ്ട് ഐറിഷും ഹിതയും വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു. 
 
പരിസ്ഥിതി സംഘടനയായ ഗ്രീൻവെയിനിന്റെ പ്രവർത്തകരാണ് ഐറിഷും  ഹിതയും. രണ്ടുപേരും കണ്ടു മുട്ടിയതും ഇതേ മരങ്ങളുടെ ബന്ധത്തിലൂടെ തന്നെ. ഐറിഷിന്റെയും ഹിതയുടെയും ഒപ്പം ഹിതയുടെ സഹോദരി മിലീനയുടെയും വിവാഹം അതേ ദിവസം തന്നെയായിരുന്നു. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വിവാഹങ്ങളുടെ സാധ്യതകൾക്ക് സ്വയം പാഠമാവുകയായിരുന്നു ഐറിഷ് എന്ന ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ കുടുംബവും. 
Next Article