കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയ മാഗി നൂഡില്‍സിന് അനുകൂല നിലപാടുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യത്തിന് ഹാനികരമായ ഒന്നും കണ്ടെത്താത്തതിനാല്‍ മാഗി നിരോധിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് മമത ബാനര്‍ജി .
ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് തീരുമാനങ്ങള്‍ സംസ്ഥാനങ്ങളാണ് എടുക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു. കേരളവും ഗോവയും അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അമിത അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയിരുന്നില്ലെ. എന്നാല്‍
കേന്ദ്രസര്‍ക്കാര്‍ തീരുമാനമനുസരിച്ച് മാഗിക്ക് ഗോവയിലും കേരളത്തിലും വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേസമയം അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നെസ്‌ലെയ്ക്ക് വിശദീകരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കാലാവധി തിങ്കളാഴ്ച അവസാനിക്കും.