ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജം, അതിർത്തിയിൽ മാറ്റം വരുത്താൻ അനുവദിയ്ക്കില്ല: എംഎം നരവനെ

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (11:36 IST)
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കിഴക്കൻ ലഡാക്കിൽ സൈന്യം സുസജ്ജമെന്ന് കരസേന മേധവി ജനറൽ മനോജ് മുകുന്ദ് നരവനെ. ഇന്ത്യയുടെ ജവാൻമാരും ഓഫീസർമാരും ലോകത്തിലെ തന്നെ മികച്ചതാണെന്നും അവർ ഈ രാജ്യത്തിന് അഭിമാനമാണെന്നും കരസേന മേധാവി പറഞ്ഞു. 
 
ലേയിൽ എത്തിയതിന് ശേഷം അതിർത്തിയിൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ഓഫീസർമാരിൽനിന്നും നേരിട്ട് തയ്യാറെടുപ്പുകൾ വിലയിരുത്തി. ഏത് സാഹചര്യത്തെയും നേരിടാൻ സേന സുസജ്ജമാണ്. കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി അതിർത്തിയിൽ സാഹചര്യം അത്ര നല്ല രീതിയിലല്ല. ലൈൻ ഓഫ്‌ ആക്ച്വൽ കൺട്രോളിൽ ഉടനീളം പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. 
 
അതിനാൽ തന്നെ രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള സേന വിന്യാസം പ്രദേശത്ത് നടത്തിയിട്ടുണ്ട്. സൈനിക നയതന്ത്ര തലങ്ങളിലുള്ള ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും എന്ന് തന്നെയാൺ പ്രതീക്ഷ. രാജ്യത്തിന്റെ താൽപര്യം സംരക്ഷിയ്ക്കാൻ സേന പ്രതിജ്ഞാബദ്ധരാണ്. അതിനാൽ തന്നെ അതിർത്തിയിലെ മുൻ സ്ഥിതിയിൽ മറ്റം വരുത്താൻ അനുവദിയ്ക്കില്ല എന്നും കരസേന മേധാവി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article