ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധം: സുശാന്തിന്റെ മാനേജർ സാമുവൻ മിറാൻഡ എൻസിബി കസ്റ്റഡിയിൽ

വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (10:43 IST)
മുംബൈ: സുശാന്ത് സിങ് രജ്‌പുതിന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിലെടുത്തു. വസതിയിൽ നടത്തിയ റെയ്ഡിന് പിന്നാലെയണ് എൻസിബി സാമുവൽ മിറാൻഡയെ കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് ഇടപാടുകാരനായ സഈദ് വിലാത്രയുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. 
 
പിടിയിലായ സഈദ് വിലാത്ര റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയ്ക്കും, സാമുവൽ മിറാൻഡയ്ക്കും കഞ്ചാവ് എത്തിച്ചുനൽകിയതായാണ് വിവരം. സഈദ് വിലാത്രയും ഷോവിക്കും തമ്മിലുള്ള വാട്ട്സ് ആപ്പ് ചാറ്റ് എൻസി‌ബി കണ്ടെത്തിയിരുന്നു. റിയ ചക്രബർത്തിയുടെ വസതിയിലും എൻസിബി റെയ്ഡ് നടത്തിയിരുന്നു. സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിനിടെ റിയ ചക്രബർത്തിയുടെ വാട്ട്സ് ആപ്പിൽ നിന്നും ലഭിച്ച ചില ചാറ്റ് വിശദാംശങ്ങളിൽനിന്നാണ് ലഹരിമാഫിയയിലേയ്ക്ക് അന്വേഷണാം വ്യാപിച്ചത്. 

Maharashtra: Samuel Miranda being brought out of his residence in Mumbai, by Narcotics Control Bureau (NCB), in connection with #SushantSinghRajput death case.

A search was conducted by NCB at his residence today. pic.twitter.com/OgmNpVrCOS

— ANI (@ANI) September 4, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍