കൊങ്കണ്‍ പാതയില്‍ നാളെ മുതല്‍ സമയമാറ്റം

എ കെ ജെ അയ്യര്‍
ബുധന്‍, 9 ജൂണ്‍ 2021 (19:13 IST)
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കുള്ള രാജധാനി, എറണാകുളത്തു നിന്നുള്ള മംഗള എന്നിവ നാളെ മുതല്‍ നേരത്തെ പുറപ്പെടും. മഴക്കാലം തുടങ്ങിയതോടെ കൊങ്കണ്‍ റൂട്ടില്‍ മണ്‍സൂണ്‍ ടൈം ടേബിള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ ആകുന്നതിനാലാണ് ഈ സമയ മാറ്റം.
 
ഇപ്പോള്‍ കോവിഡ്, ലോക്ക് ഡൗണ്‍  എന്നീ കാരണങ്ങളാല്‍ പല ട്രെയിനുകളും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
 
നിലവില്‍ എറണാകുളം നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്സ് നിലവില്‍ ഉച്ച തിരിഞ്ഞു ഒന്നേകാലിന് യാത്ര തിരിക്കും എന്നുള്ളത് നാളെ മുതല്‍ രാവിലെ 10.50 AM ആക്കിയിട്ടുണ്ട്. ഇതിനൊപ്പം തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി ത്രൈവാര എക്‌സ്പ്രസ്സ് വൈകിട്ട് ഏഴേകാലിന് പകരം ഉച്ച തിരിഞ്ഞു രണ്ടര മണിക്ക് യാത്ര തിരിക്കും.
 
അതെ സമയം തിരുവനന്തപുരം നിസാമുദ്ദീന്‍ പ്രതിവാര എക്‌സ്പ്രസ്സ് രാത്രി പന്ത്രണ്ടരയ്ക്ക് എന്നുള്ളതിന് പകരം രാത്രി പത്ത് മണിക്ക് പുറപ്പെടും. എറണാകുളം - അജ്മീര്‍ പ്രതിവാര എക്‌സ്പ്രസ്സ്, തിരുനല്‍വേലി - ജാമ്നഗര്‍ ദ്വൈവാര എക്‌സ്പ്രസ്സ്, കൊച്ചുവേളി - യോഗനാഗരി ഋഷികേശ് പ്രതിവാര എക്‌സ്പ്രസ്സ്, കൊച്ചുവേളി - ലോകമാന്യ തിലക് ദ്വൈവാര എക്‌സ്പ്രസ്സ് എന്നിവയുടെയും പുറപ്പെടുന്ന സമയം നേരത്തെ ആക്കിയിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

Next Article