കോവിഡ് കെയര്‍ സെന്ററുകളില്‍ തിരക്ക് കൂടിവരുന്ന സാഹാചര്യത്തില്‍ കോച്ചുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി ഇന്ത്യന്‍ റെയില്‍വേ. മഹാരാഷ്ട്രയിലെ ഭോപ്പാലിലാണ് 20 റെയില്‍ കോച്ചുകളെ കോവിഡ് കെയര്‍ സെന്ററുകളാക്കിയത്. 20 കോച്ചുകളിലായി 320 ബെഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏപ്രില്‍ 25 മുതല്‍ തന്നെ ഈ കോച്ചുകള്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.