മലയാളി പുരുഷന്മാരിൽ 44 ശതമാനവും ഗർഭ നിരോധനമാർഗങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകൾ പരപുരുഷ ബന്ധമുള്ളവരെന്ന് കരുതുന്നവർ: സർവേ

Webdunia
ഞായര്‍, 8 മെയ് 2022 (14:50 IST)
മലയാളി പുരുഷന്മാരിൽ 44 ശതമാനവും ഗർഭ നിരോധന മാർഗങ്ങൾ ഉപയോഗിക്കുന്ന സ്തീകൾ പരപുരുഷ ബന്ധമുള്ളവരെന്ന് കരുതുന്നവരെന്ന് ദേശീയ കുടുംബാരോഗ്യ സർവേ. രാജ്യത്ത് ഇത്തരത്തിൽ ചിന്തിക്കുന്ന പുരുഷന്മാർ കൂടുതലുള്ളത് രാ‌ജ്യത്ത് വിദ്യാഭ്യാസത്തിലും മറ്റ് പല സൂചികകളിലും മുന്നിൽ നിൽക്കുന്ന കേര‌ളത്തിൽ നിന്നുള്ള പുരുഷന്മാരാണെന്നത് ഞെട്ടിക്കുന്ന‌താണ്.
 
സർവേയിൽ 44 ശതമാനം മലയാളി പുരുഷന്മാരും ഇത്തരത്തിൽ ചിന്തിക്കുന്നവരാണ്. ദേശീയ ശരാശരിയിൽ ഇത് 19.6 പുരുഷന്മാരാണ്. കേരളത്തിന് പുറമെ യൂണിയൻ ടെറിറ്ററിയായ ചണ്ഡിഗഡ്, ലക്ഷദ്വീപ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള 40 ശതമാനം പുരുഷന്മാരും ഇതിനോട് യോജിക്കുന്നവരാണ്.
 
കേരളത്തിൽ 45-49 30-34 ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് ഈ വാദത്തിനോട് യോജിക്കുന്നവരിൽ അധികവും. വിദ്യാഭ്യാസം കാഴ്‌ച്ചപ്പാ‌ടിനെ ബാധിക്കുന്നില്ലെന്ന‌താണ് കേരളത്തിന്റെ അനുഭവം കാണിച്ചുതരുന്നത്. മധ്യവർഗത്തിന്റെ കാഴ്‌ച്ച‌പ്പാടിന്റെ പ്രതിഫലനമായാണ് കേരളത്തിന്റെ ഫലത്തെ വിദഗ്‌ധർ വിലയിരുത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article