രാജ്യത്ത് മൂന്നിലൊന്ന് സ്ത്രീകളും വീടുകളിൽ ശാരീരികമോ, ലൈംഗികമോ ആയ അതിക്രമങ്ങൾ നേരിടുന്നുവെന്ന് സർവേ

ഞായര്‍, 8 മെയ് 2022 (14:47 IST)
രാജ്യത്ത് മൂന്നിലൊന്ന് സ്ത്രീകളും ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്ന് കണ്ടെത്തൽ. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരമുള്ള കണക്കാണിത്.18നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വ്വേപ്രകാരം 30 ശതമാനം പേര്‍ ശാരീരികമായ അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.
 
വീടുകളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾ കഴിഞ്ഞ സർവേയിൽ 31.2 % ആയിരുന്നത് 29.3 % ആയി കുറഞ്ഞിട്ടുണ്ട്.മൂന്ന് ശതമാനം സ്ത്രീകള്‍ ഗര്‍ഭ കാലത്ത് പോലും അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടു. വിവാഹ ശേഷം ഭർതൃവീട്ടിൽ സ്ത്രീകൾ നേരിടുന്ന അതിക്രമണങ്ങളിൽ ഏറെയും ശാരീരികമാണ്. 14 ശതമാനം പേര്‍ മാനസിക പീഡനത്തിന് ഇരയാക്കപ്പെട്ടു. ആറ് ശതമാനം സ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടുവെന്നും സർവേയിൽ പറയുന്നു.
 
എന്നാൽ ഭർത്താവിന്റെ വീട്ടിൽ നിന്നും നേരിടുന്ന അക്രമങ്ങൾ 77 ശതമാനം സ്ത്രീകളും തുറന്നു പറയുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലും സർവേയിലുണ്ട്. 14 ശതമാനം സ്ത്രീകള്‍ മാത്രം നിയമസഹായം തേടുകയോ വിവാഹബന്ധം ഉപേക്ഷിക്കുകയോ ചെയ്യുന്നു.പുതു തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങള്‍ കുറവാണെന്നും കുടുംബാരോഗ്യ സർവേ ചൂണ്ടികാണിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍