സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കി താലിബാൻ

ഞായര്‍, 8 മെയ് 2022 (10:05 IST)
അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കി ഉത്തരവിറക്കി താലിബാൻ ഭരണകൂടം. ഇനി മുതൽ മുഖം മറയ്‌ക്കുന്ന മത വേഷം ധരിച്ച് മാത്രമെ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങാവുവെന്ന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അകുൻസാദ ഉത്തരവിട്ടു. 
 
മുഖം മൂടാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ രക്ഷിതാക്കൾ ശിക്ഷിക്കപ്പെടുമെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ താലിബാൻ അധികാരത്തിൽ എത്തിയതോടെ പെണ്‍കുട്ടികളുടെ പഠനത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സ്ത്രീകൾക്ക് വണ്ടിയോടിക്കാനും താലിബാൻ കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍