ഏകദിന പരമ്പര: അഫ്‌ഗാൻ ക്രിക്കറ്റ് ടീം അടുത്ത വർഷം ഇന്ത്യയിലെത്തും

ചൊവ്വ, 14 ഡിസം‌ബര്‍ 2021 (20:31 IST)
അടുത്ത വർഷം മാർച്ചിൽ അഫ്‌ഗാനിസ്ഥാനെതിരെ 3 ഏകദിനങ്ങളുടെ പരമ്പരയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.  2022-23 വര്‍ഷങ്ങളിലേക്കുള്ള മത്സരക്രമം അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഹോം, എവേ രീതികളിലായി 37 ഏകദിനങ്ങളും 12 ടി20കളും മൂന്ന് ടെസ്റ്റുകളുടെ അടങ്ങുന്നതാണ് അഫ്‌ഗാന്‍റെ ഷെഡ്യൂള്‍. 
 
ഈ മത്സരങ്ങൾക്ക് പുറമെ 2022, 2023 ഏഷ്യാ കപ്പുകളും ടി20 ലോകകപ്പ് 2022, ക്രിക്കറ്റ് ലോകകപ്പ് 2023 എന്നിവയും അഫ്‌ഗാന്‍ ടീമിന് മുന്നിലുണ്ട്. അതേസമയം കഴിഞ്ഞ സെപ്‌റ്റംബറിൽ നീട്ടിവെച്ച പാകിസ്ഥാനെതിരായ മൂൻ ഏകദിനങ്ങളുടെ പരമ്പര  2023 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടത്താനും അഫ്‌ഗാനിസ്ഥാൻ ശ്രമിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍