കീടബാധ: ഇറാനില്‍ നിന്നും കിവി പഴം ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 14 ഡിസം‌ബര്‍ 2021 (09:50 IST)
കീടബാധമൂലം ഇറാനില്‍ നിന്നും കിവി പഴം ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു. കേന്ദ്ര കൃഷിമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ ഏഴുമുതലാണ് നിരോധനം വന്നത്. കൃഷിമന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ പ്ലാന്റ് പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കീടബാധയെകുറിച്ച് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 
 
നിലവില്‍ ഇന്ത്യ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നത് 4000 ടണ്‍ കിവി പഴമാണ്. ഇന്ത്യ 13,000ടണ്‍ പഴം ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍