വിജയ് ഹസാരെ ട്രോഫിയിൽ മിന്നുന്ന ഫോം കാഴ്ചവെയ്ക്കുന്ന വെങ്കിടേഷ് അയ്യർ, റുതുരാജ് ഗെയ്ക്വാദ് എന്നിവരെ ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയേക്കും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള ടീമിൽ യുവതാരങ്ങൾ ഇടം പിടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഫോമിലല്ലാത്ത സ്റ്റാർ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയ്ക്ക് പകരം താരത്തെ ടീമിൽ പരിഗണിച്ചേക്കും. അതേസമയം ടൂർണമെന്റിൽ തുടർച്ചയായ 3 മത്സരങ്ങളിൽ സെഞ്ചുറി നേടിയാണ് മഹരാഷ്ട്ര ക്യാപ്റ്റന് റിതുരാജിന്റെ വരവ്. കേരളത്തിനെതിരെ 124, ഛത്തീസ്ഗഢിനെതിരെ 154, മധ്യപ്രദേശിനെതിരെ 136 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോറുകൾ.