Sanju Samson : രണ്ടക്കം കാണാനായില്ല, തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു

അഭിറാം മനോഹർ

വെള്ളി, 3 ഏപ്രില്‍ 2026 (20:15 IST)
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായുള്ള രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. പഞ്ചാബ് കിങ്ങ്‌സിനെതിരായ മത്സരത്തില്‍ 7 പന്തില്‍ 7 റണ്‍സ് മാത്രം നേടിയാണ് സഞ്ജു മടങ്ങിയത്. സേവ്യര്‍ ബാര്‍ട്ട്ലെന്റിന്റെ പന്തില്‍ കീപ്പര്‍ പ്രഭ് സിമ്രാന്‍ സിംഗിന് വിക്കറ്റ് നല്‍കിയാണ് സഞ്ജു മടങ്ങിയത്. രാജസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 6 റണ്‍സ് മാത്രമായിരുന്നു സഞ്ജു നേടിയത്.
 
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തില്‍ തന്നെ സഞ്ജുവിനെ നഷ്ടമായെങ്കിലും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചെന്നൈ 8 ഓവറില്‍ 77 റണ്‍സിന് ഒരു വിക്കറ്റെന്ന നിലയിലാണ്. 28 പന്തില്‍ 46 റണ്‍സുമായി ആയുഷ് മാത്രെയും 13 പന്തില്‍ 17 റണ്‍സുമായി നായകന്‍ റുതുരാജ് ഗെയ്ക്ക്വാദുമാണ് ക്രീസില്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍