ലോകത്തെ ഏറ്റവും വാക്‌സിനേഷന്‍ അനുകൂല രാജ്യം ഇന്ത്യയാണെന്ന് സര്‍വേ

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (11:49 IST)
ലോകത്തെ ഏറ്റവും വാക്‌സിനേഷന്‍ അനുകൂല രാജ്യം ഇന്ത്യയാണെന്ന് സര്‍വേ. വാക്‌സിന്‍ സ്വീകരിക്കുന്നതിന് യോഗ്യരായവരില്‍ 98 ശതമാനവും വാക്‌സിനെടുക്കാന്‍ തയ്യാറാണെന്നാണ് പഠനം. ഐഎഎന്‍എസ് സിവോട്ടര്‍ കോവിഡ് വാക്‌സിന്‍ ട്രാക്കറില്‍ നിന്നാണ് വിവരം ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 89 ലക്ഷത്തിലധികം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. രാജ്യത്തെ നിലവിലെ കൊവിഡ് വാക്‌സിനേഷന്‍ കണക്ക് 133 കോടി കടന്നിട്ടുണ്ട്. 90 കോടിയോളം വരുന്ന ചെറുപ്പക്കാരില്‍ 81 കോടിയിലധികം പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍