21 വര്‍ഷത്തിനു ശേഷം ഇന്ത്യക്ക് വിശ്വസുന്ദരിപ്പട്ടം; അഭിമാനമായി ഹര്‍നാസ് സന്ധു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (10:55 IST)
21 വര്‍ഷത്തിനു ശേഷം ഇന്ത്യക്ക് വിശ്വസുന്ദരിപ്പട്ടം. പഞ്ചാബ് സ്വദേശിനിയായ ഹര്‍നാസ് സന്ധുവാണ് ഈവര്‍ഷത്തെ വിശ്വസുന്ദരിപ്പട്ടം നേടിയത്. ഇസ്രയേലിലെ എലിയറ്റിലാണ് മത്സരം നടന്നത്. ഇന്ത്യയിലേക്ക് 21 വര്‍ഷത്തിനു ശേഷമാണ് വിശ്വസുന്ദരിപ്പട്ടം എത്തുന്നത്. 2000ല്‍ ലാറാ ദത്തയായിരുന്നു വിശ്വസുന്ദരിപ്പട്ടം അവസാനമായി നേടിയ ഇന്ത്യക്കാരി. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സായ മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ തന്റെ കിരീടം ഹര്‍നാസ് സന്ധുവിനെ അണിയിച്ചു. 
 
ഫൈനലില്‍ പരാഗ്വെയേയും ദക്ഷിണാഫ്രിക്കയേയും കടത്തിവെട്ടിയാണ് ഇന്ത്യ കിരീടം കരസ്ഥമാക്കിയത്. മത്സരത്തില്‍ ആദ്യ റണ്ണറപ്പായി എത്തിയത് പരാഗ്വെയാണ്. രണ്ടാമത് ദക്ഷിണാഫ്രിക്കയാണ്. 21കാരിയായ ഹര്‍നാസ് നടിയും വിദ്യാര്‍ത്ഥിയുമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍