ഒമിക്രോണ്‍ കൂടുതല്‍ വേഗത്തില്‍ ആളുകളിലേക്ക് പടരും, വാക്‌സിന്‍ ഫലം കുറയ്ക്കും; ആശങ്ക പരത്തി ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (09:44 IST)
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ കുറിച്ചുള്ള ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ആശങ്ക പരത്തുന്നു. ഒമിക്രോണ്‍ വകഭേദം കോവിഡ് വാക്‌സിന്റെ ഫലം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ വേഗത്തില്‍ ആളുകളിലേക്ക് പടരും. സമൂഹവ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങള്‍ കുറവാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഒമിക്രോണ്‍ വകഭേദത്തിന് രോഗലക്ഷണങ്ങള്‍ കുറവെന്നാണ് വൈറസ് ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാരും പറയുന്നത്. വ്യാപനശേഷി കൂടുതലാണെങ്കിലും ഒമിക്രോണ്‍ ബാധിച്ചവരില്‍ ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ലെന്ന് ഡോക്ടര്‍ ഉന്‍ബേന്‍ പില്ലായ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍