ഇന്ത്യയിൽ 32 ഒമിക്രോൺ കേസുകൾ, 3 വയസ്സുള്ള കുട്ടിക്കും രോഗം

ശനി, 11 ഡിസം‌ബര്‍ 2021 (11:19 IST)
ഇന്ത്യയിൽ 32 ഒമിക്രോൺ കേസുകൾ കണ്ടെത്തിയതായി സ്ഥിരീകരണം. ഇതിൽ ഏഴ് പുതിയ കേസുകൾ മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്‌തത്. 3 വയസ്സായ കുട്ടിയും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
 
ആകെ കണ്ടെത്തിയ വകഭേദങ്ങളിൽ 0.04 ശതമാനം മാത്രമാണ് ഒമിക്രോൺ കേസുകൾ. എല്ലാ കേസുകളിലും പ്രകടമായ രോഗലക്ഷണങ്ങൾ ആരിലും റിപ്പോർട്ട് ചെയ്‌തിട്ടില്ല.അതേസമയം ജനങ്ങൾ മാസ്‌ക് ഉപയോഗിക്കുന്നത് കുറയുന്നുവെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
 
മാസ്‌ക് ഉപയോഗം കുറഞ്ഞുവരുന്നത് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഒമിക്രോൺ ഒരാശങ്കയാണ്. വളരെ അപകടസാധ്യത നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് നമ്മ‌ൾ കടന്ന് പോകുന്നത്. വാക്സീനും മാസ്കുകളും നമുക്ക് പ്രധാനമാണെന്ന് മറന്നുപോവരുത്’– നിതി ആയോഗ് അംഗം ഡോ. വി.കെ.പോൾ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍