വിരാട് കോലിയെ മാറ്റിയത് ഇന്ത്യൻ ടീമിന് ഗുണകരം, കാരണം വ്യക്തമാക്കി മുൻതാരം

വെള്ളി, 10 ഡിസം‌ബര്‍ 2021 (21:33 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന നായക പദവിയിൽ നിന്ന് സൂപ്പർതാരം വിരാട്‌കോലിയെ നീക്കിയതിൽ നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ താരം അതുൽ വാസൻ. കോലി മാറുന്ന‌ത് ഇന്ത്യൻ ടീമിന് ഗുണകരമായേക്കുമെന്നാണ് മുൻ താരം പറയുന്നത്.
 
വിരാട് കോലിയെ മാറ്റിയതായി എന്ന് തോന്നുന്നില്ല. മൂന്ന് ഫോർമാ‌റ്റിലും ടീമിനെ നയിക്കാനാവില്ലെന്ന് വിരാട് കോലിക്ക് തന്നെ വ്യക്തമായി അറിയാം. കോലി ബാറ്റിങിലും പ്രയാസപ്പെടുകയാണ്. എല്ലാ താരങ്ങൾക്കും കരിയറിൽ പ്രതിസന്ധി കാലയളവുണ്ടാകും. കോലി തന്നെ ഒരു ബെഞ്ച്‌മാർക്ക് സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ 40-50 റൺസൊന്നും പരിഗണിക്കപ്പെടില്ല. കോലിയിൽ നിന്ന് ഏറെയാണ് ടീം പ്രതീക്ഷിക്കുന്നുണ്ട്. അതുൽ വാസൻ പറഞ്ഞു.
 
മികച്ച നായകനാണ് രോഹിത് എന്നത് അദ്ദേഹം മുൻപേ തെളിയിച്ചിട്ടുണ്ട്. കളിക്കാരൻ എന്ന നിലയിൽ സ്വതന്ത്രമായി കളിക്കാമെന്നത് ബാ‌റ്റിങിൽ താളം കണ്ടെത്താൻ കോലിയെ സഹായിക്കും. ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ശുഭസൂചനയാണ്. ടി20 ലോകകപ്പോടെ വിരാട് കോലി ഇന്ത്യന്‍ ടി20 നായക പദവി ഒഴിഞ്ഞിരുന്നു. ടി20 നായകപദവി ഒഴിയേണ്ടതില്ലെന്ന് സെപ്റ്റംബറില്‍ ബിസിസിഐ നിര്‍ദേശിച്ചെങ്കിലും കോലി വഴങ്ങിയില്ല. ഇതിന് പിന്നാലെ ഐപിഎല്ലിൽ നായകസ്ഥാനവും കോലി രാജിവെച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍