മുൻനിര തകർന്നാൽ കളി തോറ്റുവെന്ന് അർഥമില്ല, ഏത് സാഹചര്യവും നേരിടാൻ തയ്യാറാവണം: രോഹിത് ശർമ

വെള്ളി, 10 ഡിസം‌ബര്‍ 2021 (21:30 IST)
ഏകദിന നായക‌സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യയ്ക്ക് എന്തുകൊണ്ട് ഐസിസി ടൂർണമെന്റുകളിൽ കാലിടറുന്നുവെന്ന് ചൂണ്ടികാണിച്ച് രോഹിത് ശർമ. 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലും 2019 ലോകകപ്പ് സെമിയിലും ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും തുടക്കത്തിലേറ്റ തകർച്ചയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് ഹിറ്റ്‌മാൻ പറയുന്നു.
 
ഈ മത്സരങ്ങളിലെല്ലാം തുടക്കത്തിൽ തന്നെ ന‌മുക്ക് തിരിച്ചടിയേറ്റു. അക്കാര്യം എന്നും എപ്പോഴും എന്റെ മനസ്സിൽ ഉണ്ടാകും. അതിനാൽ തന്നെ ഏത് മോശം അവസ്ഥയും നേരിടാൻ നമ്മൾ തയ്യാറായിരിക്കണം. 10-3 എന്ന നിലയിൽ തകർന്നാൽ ആ സാഹചര്യം നേരിടാൻ തയ്യാറായിരിക്കണം. അത്തരത്തിൽ മുന്നോട്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. രോഹിത് പറഞ്ഞു.
 
10-3 എന്ന നിലയിലേക്ക് വീണാൽ അതിനർഥം 180,190 എന്ന സ്കോറിലേക്ക് എത്താനാവില്ല എന്നല്ല. ആ നിലയിലും കളിക്കാൻ കളിക്കാർ തയ്യാറായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു സെമി ഫൈനൽ മത്സരത്തിൽ രണ്ട് ഓവറിൽ 10-2 എന്ന നിലയിലായി എന്ന് കരുതുക. എന്ത് ചെയ്യും? എന്താണ് പ്ലാൻ? അങ്ങനെയൊരു സാഹചര്യത്തി‌ൽ എങ്ങനെ പ്രതികരിക്കും എന്നാണ് എനിക്ക് അറിയേണ്ടത്. മൂന്ന് വട്ടം ഇങ്ങനെ സംഭവിച്ചു. നാലാമത് അങ്ങനെ സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കാം രോഹിത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍