രാജ്യത്ത് 3 പേർക്ക് കൂടി ഒമിക്രോൺ, രോഗബാധിതരുടെ എണ്ണം 26 ആയി: ജാഗ്രതാനി‌ർദേശം

വെള്ളി, 10 ഡിസം‌ബര്‍ 2021 (19:54 IST)
രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 26 ആയി. ഒടുവിൽ റിപ്പോർട്ട് ചെയ്‌ത മൂന്ന് കേസുകളിൽ ഒന്ന് മുംബൈ ധാരാവിയിലാണ്. മറ്റ് രണ്ട് കേസുകൾ ഗുജറാത്തിലാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ആർക്കും ഗുരുതരമായ രോഗലക്ഷണങ്ങൾ ഇല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
 
ടാൻസാനിയയിൽ നിന്ന് മുംബൈയിൽ എത്തിയ 49 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇയാൾ ഇതുവരെ വാക്‌സിൻ സ്വീകരിച്ചിട്ടില്ല. രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. ആർക്കും രോഗലക്ഷണങ്ങളില്ലെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നുമാണ് റിപ്പോർട്ടുകൾ.
 
ഗുജറാത്തിലെ ജാംനഗറിലാണ് രണ്ട് പേ‌ർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് വൈറസ് ബാധി‌തരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍