കശ്മീരിലെ ഏറ്റുമുട്ടലില്‍ ഒരുഭീകരനെ സൈന്യം വധിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 9 ഏപ്രില്‍ 2022 (17:04 IST)
കശ്മീരിലെ ഏറ്റുമുട്ടലില്‍ ഒരുഭീകരനെ സൈന്യം വധിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചത്. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനാണ് കൊല്ലപ്പെട്ടത്. രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം പരിശോധന നടത്തുകയായിരുന്നു. ഭീകരര്‍ ഒളിച്ചിരുന്ന പ്രദേശത്തേക്ക് സൈന്യം എത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article