ബിജെപി എംപി തേജസ്വി സൂര്യയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെ ഗേറ്റ് ബിജെപി പ്രവർത്തകർ അടിച്ചുതകർത്തു. സുരക്ഷാവേലി മറികടന്നാണ് വീടിന്റെ ഗേറ്റ് തകർത്തത്. തിരെഞ്ഞെടുപ്പിലൂടെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ ബിജെപി കെജരിവാളിനെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് ആം ആദ്‌മി നേതാവ് മനീഷ് സിസോദിയ പറഞ്ഞു.