ഭരണഘടനയിൽ നിന്നും മതേതരത്വം ഒഴിവാക്കണം: ബിജെപി ജനറൽ സെക്രട്ടറി സിടി രവി

വെള്ളി, 25 മാര്‍ച്ച് 2022 (20:45 IST)
ഭരണഘടനയിൽ മതേതരത്വം എന്ന പദം ആവശ്യമുണ്ടോ എന്ന് ചിന്തിക്കണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി.അംബേദ്‌ക്കർ ഭരണഘടനയിൽ മതേതരത്വം എന്ന വാക്ക് ഉൾക്കൊള്ളിച്ചിരുന്നില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇന്ദിര ഗാന്ധിയുടെ കോൺഗ്രസ് സർക്കാരാണ് ഇത് ഭരണഘടനയിൽ ചേർത്തത്. ഇതിനെ പറ്റി ചർച്ചകൾ ഉയർന്ന് വരേണ്ട സമയമായി അദ്ദേഹം പറഞ്ഞു.
 
മാറിചിന്തിക്കേണ്ട സമയമായിരിക്കുന്നു.മതേതരത്വമെന്ന വാക്ക് ഭരണഘടനയിൽ ഉപയോഗിക്കാത്തതിനാൽ അംബേദ്കർ വർഗീയവാദിയാകുമോയെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിലടക്കം വിവാദ പ്രസ്താവനകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. അംബേദ്കറിന്റെ ആവശ്യമായിരുന്നു ഏകീകൃത സിവിൽ കോഡെന്നായിരുന്നു പ്രസ്‌താവന.
 
അതേസമയം ഹിജാബ് ധരിക്കണോ വേണ്ടേ എന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷെ സ്കൂളുകളിൽ യൂനിഫോം നിർബന്ധമാണെന്നും അതൊരു ചട്ടമായതിനാൽ എല്ലാവരും അത് പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍