മോദി ഉറങ്ങുന്നത് രണ്ട് മണിക്കൂർ: ബാക്കി സമയം രാജ്യത്തിനായി ഉണർന്നിരിക്കുന്നുവെന്ന് ബിജെപി നേതാവ്

തിങ്കള്‍, 21 മാര്‍ച്ച് 2022 (17:39 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസം രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നും  ബാക്കി സമയം രാജ്യത്തിനായി പ്രവർത്തിക്കുകയാണെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. ഉറക്കം ഒഴിവാക്കി 24 മണിക്കൂറും രാജ്യത്തിന് വേണ്ടി ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കുന്നതിനായുള്ള പരീക്ഷണം നടത്തുകയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.
 
കോലാപുര്‍ നോര്‍ത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ ഓരോ പാര്‍ട്ടിയിലും എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് പ്രധാനമന്ത്രി ബോധവാനാണെന്നും വളരെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത് എന്നും ചന്ദ്രകാന്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍